നിത്യ ശാന്തത
വേദനയുടെ പാരമ്യത്തിലുള്ള തിരിഞ്ഞുമറിയലുകള്‍ക്കൊടുവില്‍ ശാന്തതയുടെ
അനന്തവിഹായസ്സിലേക്കു ഞാനെത്തപെട്ടു... ഇന്നുവരെ ഞാന്‍ അനുഭവിച്ചിട്ടില്ലത്ത ശാന്തത
എന്നെ വലയം ചെയ്തു. എല്ലാം ശൂന്യമായിരുന്നു... മൊബൈല്‍ ഫോണിലെ റിങ്ങ് ടോണ്‍ കേട്ടു
ഞാന്‍ നോക്കി,
റോഡരുകില്‍ രക്തം വാര്‍ന്നൊലിച്ചു, വികൃതമുഖത്തോടെ
ഞാന്‍ കിടക്കുന്നു.. റോഡില്‍ അവിടവിടെ രക്തം തളം കെട്ടി കിടപ്പുണ്ട്. എന്‍റെ മോട്ടോര്‍
സൈക്കിള്‍ കൊത്തിയൊടിക്കപെട്ട മരച്ചില്ല പോലെ തകര്‍ന്നു കിടക്കുന്നു. സുരക്ഷിത കവചമായ
ഹെല്‍മറ്റ് അകലേക്കു തെറിച്ചു പോയിരിക്കുന്നു. അതിനുള്ളില്‍ തിരുകിവച്ചിരുന്ന മൊബൈല്‍
ഫോണില്‍ നിന്നാണ് മധുരഗാനം പുറപ്പെടുന്നതു.. റിങ്ങ് ടോണിലൂടെ തന്നെ മറുതലക്കല്‍ ആരെന്നു തിരിച്ചറിഞ്ഞു,
കാലത്തിന്‍റെ ഇടനാഴിയിലെന്നോ കേട്ടുമറന്ന ഒരു താരാട്ടു പാട്ടായിരുന്നു
ആ റിങ്ങ് ടോണ്‍. നേരം വൈകിയതിനാല്‍ അമ്മ വിളിക്കുകയാണു. കൂടിനിന്നവരില്‍ പരിചിതമുഖങ്ങള്‍
പലതുണ്ടെങ്കിലും സഹജീവിയുടെ വേദന മനസ്സിലാക്കിയ ഒരു അപരിചിതനാണു എന്‍റെ അടുത്തു ആദ്യം
എത്തിയതു.അയ്യാള്‍ ആരുടെയൊക്കയോ സഹായത്താല്‍ ചേതനയറ്റ ശരീരത്തെ ഒരു വാഹനത്തി്ല്‍ കയറ്റി.
അപ്പോഴും എന്‍റെ മൊബൈല്‍ ഫോണ്‍ സംഗീതമാലപിച്ചുകൊണ്ടിരുന്നു. ഏകമകന്‍ വഴിയരികില്‍ വിടവാങ്ങിയതറിയാതെ
അമ്മ വിളിച്ചുകൊണ്ടിരിക്കുകയാണ്. എന്നെയുംകൊണ്ട് വാഹനം പാഞ്ഞുകൊണ്ടിരിക്കുകയാണു, അകത്തു
നിശബ്ദത തളം കെട്ടിനിന്നു. ഒരു മണിക്കൂര്‍ മുന്പുവരെ നിശബ്ദത പലപ്പോഴും എന്നില്‍ നിന്നും
അന്യമായിരുന്നു. എന്നെയുംകൊണ്ടു ചെന്നു കയറിയതു ആശുപത്രിയുടെ നേര്‍ത്തവെളിച്ചത്തിലേക്കായിരുന്നു.
അവിടെയും ആള്‍ക്കാര്‍ എന്നെ കാണാന്‍ നില്‍പുണ്ടായിരുന്നു, കുറച്ചു
മുന്പുവരെ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ എന്തൊക്കെ ചെയ്യുമായിരുന്നു, ഇപ്പോള്‍
ആളുകള്‍ എന്നില്‍ ആകൃഷ്ടരായി കാണാന്‍ തിരക്കു കൂട്ടുന്നു.. ഞാന്‍ കണ്ട ഒരു മധുരസ്വപ്നം
ഇവിടെ സഫലമായി... ഡോക്ടര്‍ എന്‍റെ മരണം സ്ഥിതീകരിച്ചു. അവിടെനിന്നും കൊണ്ടുപോയതു മോര്‍ച്ചറിയുടെ
ഇരുളടഞ്ഞ തണുത്തലോകത്തേക്കയിരുന്നു.. ഞാനൊരിക്കലും... .... ഒരിക്കലും സ്വപ്നം കാണാത്ത, സ്വപ്നം
കാണാന്‍ ആഗ്രഹിക്കാത്ത ഇരുണ്ട ഇടനാഴിയിലൂടെ കടന്നു ഒരു കിടക്കയിലാക്കി അപ്പോഴും മനസ്സു
ശൂന്യമായിരുന്നു,
ശാന്തത കളിയാടുന്നുണ്ടായിരുന്നു... പുറത്തു കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടിയിരുന്നു..
ചെറുകാറ്റുവീശിയപ്പോള്‍ ഇലകളില്‍ തങ്ങിനിന്ന ജലകണങ്ങള്‍ നിലംപൊത്തി.. സൂര്യനെ സ്വന്തം ശരീരത്തിലൊളിപ്പിച്ചു എന്ന അഹങ്കാരത്തോടെ നിന്ന ജലത്തുള്ളികള്‍
ഒരു ചെറു കാറ്റിന്‍റെ സ്പന്ദനത്താല്‍ നിലംപൊത്തി എന്നെപ്പോലെ.... ആ നിശബ്ദതയെ ഭംഗിച്ചുകൊണ്ടു
ഒരു ഇടിനാദം മുഴങ്ങി,
അപ്പോഴും ഞാന്‍ ശാന്തനായി എന്നെ നോക്കിയിരുന്നു.. ഞാന്‍ ആദ്യമായാണ്
എന്നെ നേരില്‍ കാണുന്നതു (പ്രതിബിംബമല്ലാതെ). ഇതാണോ മരണം കേട്ടറിവിലും എത്രയോ മനോഹരമാണു
ഈ അവസ്ഥ. ശൂന്യവും ശാന്തവുമായ മനസ്സ്. പെട്ടെന്നു രണ്ടാളുകള്‍ എന്നെ മറ്റൊരു കിടക്കയിലാക്കി, കത്രികയും
കത്തിയും കൊണ്ടു അവര്‍ എന്‍റെ ശരീരം മാന്തിപൊളിച്ചു, എന്‍റെ ആന്തരാവയവങ്ങള്‍
പരിശോധിക്കുകയും ചിലഭാഗങ്ങള്‍ മുറിച്ചെടുക്കുകയും ചെയ്തു, അതിനുശേഷം
തുന്നികെട്ടി മുഖം മിനുക്കി സുഗന്ധദ്രവ്യങ്ങള്‍ പൂശി പുറത്തെത്തിച്ചപ്പോള്‍ സന്തോഷമായി
കാരണം എന്‍റെ ബന്ധുക്കളില്‍ ചിലരും സുഹൃത്തുക്കളും പുറത്തു കാത്തു നില്ക്കുകയാണ്. അവരോട്
സംസാരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഞാന്‍ അപ്പോള്‍ അവരില്‍ നിന്നും വളരെ അകലത്തിലാണെന്നു
മനസ്സിലായി.. അപ്പോഴും പുറത്ത് കാര്‍മേഘങ്ങള്‍ കറുത്തപുതപ്പു വിരിച്ചു തന്നെ നില്പുണ്ടായിരുന്നു..
അകലെ എവിടെനിന്നോ ഒരു കാക്ക കരയുന്നുണ്ടായിരുന്നു.. വിറങ്ങലിച്ചു നിന്ന ഇലകളെ തഴുകി
ഒരു ഇളം തെന്നല്‍ കടന്നു പോയി.. എന്നെ എല്ലാപേരും ചേര്‍ന്നു ആംബുലന്‍സിലാക്കി, മനുഷ്യമനസ്സിനെ
വിഷാദ തീഷ്ണതയേല്പിക്കുന്ന ഏക വാഹനം.... റോഡിലൂടെ പായുന്ന ആംബുലന്‍സ്സിനെ നോക്കിനിന്നിട്ടുണ്ട്, ചെറുഭയത്തോടെ.. ഇപ്പോള്‍ ഞനറിയുന്നു അതിന്‍റെ തീഷ്ണത,….
വിങ്ങിപൊട്ടാന്‍ കാത്തുനിന്ന കാര്‍മേഘങ്ങള്‍ ഒരലര്‍ച്ചയോടെ ഭൂമിയിലേക്കു പെയ്തിറങ്ങി.
ആംബുലന്‍സ് എന്നേയും കൊണ്ട് വീട്ടിലെത്തിയിരിക്കുന്നു. അപ്പോഴേക്കും മഴയുടെ കാOന്യം
കുറഞ്ഞിരുന്നു,
ഇലകളില്‍ നിന്നും ജലകണങ്ങള്‍ തുള്ളികളായി മണ്ണില്‍ പതിക്കുന്നുണ്ടായിരുന്നു,
ഒരു ഇളം തെന്നല്‍ ഞങ്ങളെ തഴുകി കടന്നു പോയി, തണുപ്പിന്‍റെ മധുരിമ ഞാന്‍ ആദ്യമായി
തിരിച്ചറിഞ്ഞു. രാവിലെ ഒരു ദിവസത്തെ മുഴുവന്‍ പരിപാടികളും തയ്യാറാക്കി ബാക്കിയുള്ളവ
അടുത്ത ദിവസത്തേക്കു മാറ്റി ഇറങ്ങിയതാണു, വൈകിയെങ്കിലും ഞാനിന്നറിയുന്നു
നാളെയെന്നത് ആര്‍ക്കും സ്വന്തമല്ലെന്നു. അന്തരീക്ഷം പോലെ ഇരുളടഞ്ഞതായിരുന്നു എന്‍റെ
വീടും. എനിക്കു എന്‍റെ വീടു അന്യമായി തോന്നി, അകത്തു നിന്നും അലമുറയിട്ടുകൊണ്ട്
എന്‍റെ അടുത്തേക്കു ഓടിവരുന്ന അമ്മയോട് എനിക്കൊന്നും സംഭവിച്ചില്ല എന്നു പറയാന്‍ മോഹമുണ്ടായിരുന്നു.
പക്ഷേ...... ആരും ആരും എന്നെ കാണുന്നില്ല, ആരും എന്നെ മനസ്സിലാക്കുന്നില്ല, എന്നും
എന്‍റെ പരാതിയും അതായിരുന്നു. ചേതനയറ്റ ശരീരം മാത്രമാണവര്‍ കാണുന്നതു. വിങ്ങുന്ന മനസ്സും
കലങ്ങിയ ക ണ്ണുമായി അച്ഛന്‍ ഭിത്തിയില്‍ ചാരിനില്‍ക്കുന്നുണ്ടായിരുന്നു. ഇതുവരെ ഞാന്‍ അങ്ങനെ
കണ്ടിട്ടില്ല. ചേട്ടന്‍റെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപിടിച്ചുകിടന്നിരുന്ന അനുജത്തിയെ
ആരോ അകത്തേക്കു കൂട്ടി കൊണ്ടുപോയി. ഞാനോര്‍ത്തു അവള്‍ക്കു എന്‍റെ
പൊന്നനിജത്തിക്കു മുത്ത്‌വച്ചവളവേണമെന്നു പറഞ്ഞിരുന്നു....... ആദ്യമായാണു എന്നോട് ഒരു
കാര്യം ആവശ്യപെ ടുന്നതു,ഞാനാദ്യം വാങ്ങിയതും അതായിരുന്നു പക്ഷേ അതു അവള്‍ക്കു കൊടുക്കാന്‍ കഴിഞ്ഞില്ല.....
അമ്മയേയും ആരൊക്കയോചേര്‍ന്നു അകത്തേക്കു കൂട്ടി കൊണ്ടു പോയി, അപ്പോഴും
എന്നില്‍ ഒരു ശാന്തത നിലനില്‍ക്കുന്നുണ്ടായിരുന്നു, വെള്ളപുതച്ചു
നിലത്തെ നിലവിളക്കിനെ സാക്ഷിയാക്കി സുഗന്ധം പരത്തുന്ന ചന്ദനതിരികള്‍ക്കരികില്‍ അവര്‍
എന്നെ ശ്രദ്ധാപൂര്‍വ്വം കിടത്തി, ഞാനും അരികിലായി തന്നെ ഇരുന്നു
ആ മുഖത്തും ശാന്തത കളിയാടുന്നുണ്ടായിരുന്നു. പലരും എന്നെ കാണാന്‍വരുന്നുണ്ടായിരുന്നു, എന്‍റെ
എല്ലാമെല്ലാമായ കൂട്ടുകാരും നാട്ടുകാരും ഒക്കെ.. പലരും സഹതാപത്തോടെ ദുഃഖത്തോടെ എന്നെ
നോക്കി കടന്നു പോയി. ഒരു പക്ഷെ മരണം ഭീതിജനകമായ ഒന്നായിരിക്കില്ല, ഒറ്റപ്പെടലായിരിക്കാം
ജീവിച്ചിരിക്കുന്നവരില്‍ നിന്നും മരിക്കുന്നവര്‍ക്കുള്ള ഒറ്റപ്പെടല്‍. "മരണം"
ഇപ്പോള്‍ ഞാന്‍ ആ വാക്കിനെ സ്നേഹിക്കുന്നു. എങ്കിലും എന്‍റെ പ്രിയമാര്‍ന്നവര്‍ക്കൊത്തു
ജീവിക്കന്‍ കൊതിയാകുന്നു. ഒരു നിമിഷത്തെ അശ്രദ്ധ എന്നെ അവരില്‍ നിന്നും പറിച്ചെറിഞ്ഞിരിക്കുന്നു.
അലര്‍ച്ചയോടെയും മന്ദഹാസത്തോടയും അപ്പോഴും പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു, സന്ധ്യയാകുന്നു
ഇരുളിന്‍റെ കനം കൂടി വരുന്നു, പക്ഷികള്‍ അവയുടെ കൂടു ലക്‌ഷ്യമാക്കി ചിലച്ചുകൊണ്ട്
പറന്നകലുന്നു,
അപ്പോഴും പറമ്പിലെ ഏതോചില്ലയിലിരുന്നു കരയുന്ന കാക്കയുടെ ശബ്ദം
കേള്‍ക്കാമായിരുന്നു,
അകലെ സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കൂട്ട
നിലവിളികള്‍ ഉയര്‍ന്ന ആ നിമിഷത്തില്‍ എന്‍റെ ചേതനയറ്റ ശരീരം അവിടേക്കു കൊണ്ടുപോയി, ചടങ്ങുകള്‍
ഒഴിഞ്ഞ ഒരു സ്ഥലത്തു നിന്നു ഞാനും കണ്ടു. ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ ആളുകള്‍ പിരിഞ്ഞു
പോയി, ഒരു പക്ഷേ വിസ്മൃതിയുടെ കാണാക്കയത്തിലേക്കു തള്ളിയിട്ടാവണം അവര്‍ കടന്നു പോയതു.
അപ്പോഴും മഴ മന്ദഹസിക്കുന്നുണ്ടായിരുന്നു, ഇലകള്‍ ആ മന്ദഹാസത്തില്‍ നൃത്തം
ചെയ്തുകൊണ്ടിരുന്നു, മരച്ചില്ലയിലിരുന്ന കാക്ക അതിന്‍റെ കൂടു ലക്‌ഷ്യമാക്കി
ശബ്ദമുണ്ടാക്കി കൊണ്ടു പറന്നു പോയി. അപ്പോഴും അകലെ ആരുടേയോ മൊബൈലില്‍ പുതിയ ആല്‍ബത്തിലെ
ഗാനം പെയ്തിറങ്ങുന്നുണ്ടായിരുന്നു........
ബൈജു മടവൂര്‍

