2012 ജൂലൈ 14, ശനിയാഴ്‌ച


നഷ്ടങ്ങള്‍

ഓര്‍മ്മതന്‍ പൊയ്കയില്‍ നീരാടിയെത്തുന്നു എന്‍ കഴിഞ്ഞോരാ-

മധുര സ്മരണകള്‍, ഇന്നിന്‍റെ നിറം മങ്ങിയ ജീവിത

പാതയില്‍ പീലിവിടര്‍ത്തിയാടുന്നൂ

മഴവില്ലു കണക്കെ എന്‍ നഷ്ടദിനങ്ങള്‍

ഇല്ല വരില്ല നല്ലയാമൊരിന്നെലകള്‍

അവയെന്‍ ജീവിത പാതയാം നിദ്രയില്‍

മധുര സ്വപ്നങ്ങള്‍ മാത്രമായി മനക്കോണിലെത്തും



നഷ്ടങ്ങള്‍, നഷ്ടങ്ങള്‍ മാത്രമായെന്‍

ജീവിതസായന്തനത്തിലെത്തി ഞാന്‍ നില്‍ക്കുമ്പോള്‍

നഷ്ടങ്ങള്‍ കൊണ്ട് ഞാനൊരു ആകാശ കൊട്ടാരമുണ്ടാക്കും

നഷ്ടസ്വപ്നങ്ങളും ഞാനുമെന്‍ മധുര സ്മരണകളും

കൊട്ടാര വാതുക്കല്‍ നില്ക്കുമ്പോള്‍

എന്‍ ജീവിത യാത്രയില്‍ നേടിയതൊക്കെയും

കൈവിടുമ്പോഴും നഷ്ടങ്ങള്‍ എന്നെ സാന്ത്വന പൂങ്കാവനത്തിലെത്തിക്കും.....

           

ബൈജു മടവൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ